11:21am 14 November 2026
NEWS
മെഡിക്കല്‍ ട്രസ്റ്റിന്റെ 'പ്രിയകരുതല്‍' പദ്ധതി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തും : ടി.ജെ.വിനോദ് എം.എല്‍.എ.
14/11/2026  11:00 AM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
മെഡിക്കല്‍ ട്രസ്റ്റിന്റെ പ്രിയകരുതല്‍ പദ്ധതി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തും : ടി.ജെ.വിനോദ് എം.എല്‍.എ
HIGHLIGHTS

പ്രിയദര്‍ശിനി യാത്രികര്‍ക്കായി 'പ്രിയകരുതല്‍' പദ്ധതിയുമായി മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി

 


കൊച്ചി :  സ്തനാര്‍ബുദം നേരത്തേ കണ്ടെത്തി സ്ത്രീകളുടെ ആരോഗ്യസംരക്ഷണം ഉറപ്പാക്കാനായി മെഡിക്കല്‍ ട്രസ്റ്റ് അശുപത്രി കെ.എസ്.ആര്‍.ടി.സി എറണാകുളം ഡിപ്പോയുടെ സഹകണത്തോടെ സംഘടിപ്പിച്ച 'പ്രിയകരുതല്‍' സൗജന്യ സ്തനാര്‍ബുദ പരിശോധനാ പദ്ധതി സംസ്ഥാന മൊട്ടുക്ക് നടപ്പാക്കുന്നതിന് മുന്‍കൈ എടുക്കുമെന്ന് ടി.ജെ.വിനോദ് എം.എല്‍.എ. മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലിന്റെ ബ്രെസ്റ്റ് 360 ക്ലിനിക്കിന്റെ നേതൃത്വത്തില്‍ എറണാകുളം കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡില്‍ സംഘടിപ്പിച്ച ക്യാമ്പ്  ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഉദ്ഘാടനത്തോടനുബന്ധിച്ച് കെ.എസ്.ആര്‍.ടി.സി എറണാകുളം ഡിപ്പോയിലെ നൂറോളം വനിതാ ജീവനക്കാര്‍ക്ക് സൗജന്യമായി സ്തനാര്‍ബുദ പരിശോധന നടത്തി. പദ്ധതിയുടെ ഭാഗമായി പ്രിയദര്‍ശിനി ബസുകളില്‍ യാത്ര ചെയ്യുന്ന വനിതകള്‍ക്കും ഒരു മാസത്തേക്ക് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലിലെ സൗത്ത് ബ്ലോക്കില്‍ സൗജന്യ സ്തനാര്‍ബുദ സ്‌ക്രീനിങ്ങിനും ഡോക്ടറുടെ കണ്‍സള്‍ട്ടേഷനും അവസരമൊരുക്കിയിട്ടുണ്ട്. 2026 ഡിസംബര്‍ 12 വരെ ക്യാമ്പിന്റെ ഭാഗമായി പരിശോധനകള്‍ നടത്തും. പ്രിയദര്‍ശിനി ബസ് ടിക്കറ്റുമായി എത്തുന്നവര്‍ക്കും മുന്‍കൂട്ടി അപ്പോയിന്റ്‌മെന്റ് എടുക്കുന്നവര്‍ക്കുമാണ് ഈ ആനുകൂല്യം ലഭിക്കുക. സ്തനാര്‍ബുദം നേരത്തേ കണ്ടെത്തുന്നത് ഫലപ്രദമായ ചികിത്സയ്ക്ക് വഴിയൊരുക്കുന്നതിനാല്‍ സ്തനങ്ങളിലുണ്ടാകുന്ന അസാധാരണ മാറ്റങ്ങള്‍ അവഗണിക്കാതെ കൃത്യമായ പരിശോധനയും വിദഗ്ധ ഡോക്ടര്‍മാരുടെ നിര്‍ദേശങ്ങളും തേടണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 70120 83131

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img